2011, ഫെബ്രുവരി 17, വ്യാഴാഴ്‌ച

ബ്ലോഗ് വിവരങ്ങള്‍ കോപ്പി ചെയ്യുന്നത് തടയാം.


ബ്ലോഗില്‍ നമ്മള്‍ കഷ്ടപ്പെട്ട് എഴുതുന്ന വിവരങ്ങള്‍ മറ്റുള്ളവര്‍ കോപ്പി ചെയ്ത് അവരുടെ ബ്ലോഗിലേക്ക് ഇടുന്നു.
ഇത് ഒഴിവാക്കാം...

ഇതിനായി,
Dash board-->Edit HTML 

<head> നും </head> നും ഇടയിലായി തഴെത്തന്നിരിക്കുന്നത് പേസ്റ്റ് ചെയ്യുക.

<!-- Disable Copy and Paste-->
<script language='JavaScript1.2'>
function disableselect(e){
return false
}
function reEnable(){
return true
}
document.onselectstart=new Function (&quot;return false&quot;)
if (window.sidebar){
document.onmousedown=disableselect
document.onclick=reEnable
}
</script>

2010, സെപ്റ്റംബർ 7, ചൊവ്വാഴ്ച

ബ്ലോഗിങ്ങ് - ഒരു സമ്പാദ്യമാര്‍ഗ്ഗം
ബ്ലോഗ് എങ്ങനെ ഒരു വരുമാനമാര്‍ഗ്ഗമാക്കിമാറ്റാം എന്നതിനെക്കുറിച്ച്...

ന്‍റര്‍നെറ്റില്‍ ബ്ലോഗിങ്ങ് സജീവമാകുകയാണ്‌.ദശലക്ഷക്കണക്കിന്‌ ബ്ലോഗുകളാണ്‌ ഇന്ന് ഇന്‍റര്‍നെറ്റിലുള്ളത്.ദിനംപ്രതി ഈ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണുണ്ടാകുന്നത്.

ബ്ലോഗ് എങ്ങനെ തുടങ്ങാം എന്നും എങ്ങനെ എഴുതാം എന്നും ഇവിടെ വായിക്കാം.

എന്തായലും തുടങ്ങിയ സ്ഥിതിക്ക് ബ്ലോഗ് എന്താണെന്ന് ഞാനും പറഞ്ഞേക്കാം.

എന്താണ്‌ ബ്ലോഗ്?
രു വ്യക്തിയുടെ ഓണ്‍ലൈന്‍ ഡയറി എന്നു വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം.ഇതില്‍ നിങ്ങള്‍ കുറിച്ചുവെക്കുന്ന കുറിപ്പുകള്‍ വായിക്കാന്‍ നിങ്ങളുടെ തന്നെ പ്രാദേശികഭാക്ഷ അറിയാവുന്ന ലോകത്തെവിടെയുമുള്ള ഏതൊരു വ്യക്തിക്കും സാധിക്കും എന്നതാണ്‌ ഇതിന്‍റെ പ്രത്യേകത.
കവിതകളും കഥകളും ഹാസ്യലേഖനവുമുള്‍പ്പെടെ ഏതൊരു വിഷയങ്ങളും ബ്ലോഗില്‍ എഴുതാം.
നിങ്ങള്‍ക്ക് മാത്രമായോ അതല്ലേല്‍ നിങ്ങള്‍ അനുമതി കൊടുക്കുന്നവര്‍ക്ക് വേണ്ടി മാത്രമോ ബ്ലോഗ് എഴുതാം.
ഗൂഗിള്‍ ആഡ്‍സെന്‍സ്

ഗൂഗിള്‍ ആഡ്സെന്‍സ്
വേഡ്നെറ്റ്,സിംബ്ലി എന്നീ കമ്പനികളുടെ സ്ഥാപകനായ ജോര്‍ജ്ജ് എ.മില്ലറും ബ്രൌണ്‍ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍മാരും ഒരു കൂട്ടം ബിരുദവിദ്യാര്‍ത്ഥികളും അടങ്ങുന്ന സംഘമാണ്‌ ആഡ്സെന്‍സ് വികസിപ്പിച്ചെടുത്തത്.ഗൂഗിളിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതും പരസ്യം മാത്രം നല്‍കുന്നതുമായ ഒരു വ്യത്യസ്ത പ്രോഗ്രാമാണ്‌ ഗൂഗിള്‍ ആഡ്സെന്‍സ്.
തങ്ങളുടെ സൈറ്റിലൂടെ വീഡിയോ അഡ്വര്‍ടൈസ്മെന്‍റ്,ടെക്സ്റ്റ്,ഇമേജ് എന്നിവ അവലംബിച്ച് ഓരോ വെബ്സൈറ്റ് ഉടമസ്ഥര്‍ക്കും ആഡ്സെന്‍സില്‍ അംഗമാകം.(ഇതിന്‌ പ്രായപരിധി ഇല്ല.:))ഈ പരസ്യങ്ങളെല്ലാം പൂര്‍ണ്ണ അധികാരത്തോടെ കൈകാര്യം ചെയ്യുന്നത് ഗൂഗിളാണ്‌.ഉപയോക്താക്കള്‍ ഈ പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യുന്നതിന്‍റെയോ ആയിരം ഇംപ്രഷനുകളുടെ അടിസ്ഥാനത്തിലോ ആണ്‌ വരുമാനം ഉണ്ടാകുക.

കുറിപ്പ്: (നമ്മള്‍ തന്നെ നമ്മുടെ ബ്ലോഗില്‍ ക്ലിക്ക് ചെയ്യാതിരിക്കുക. അങ്ങനെ വന്നാല്‍ ഗൂഗിള്‍ ആഡ്സെന്‍സ് ഡിസേബിള്‍ ചെയ്യും.)
ഗൂഗിളിന്‍റെ ഈയൊരു സംവിധാനത്തിലൂടെ പരസ്യം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആഡ്‍വേഡിലൂടെ സൈന്‍ അപ്പ് ചെയ്യാവുന്നതാണ്‌.
വെബ്സൈറ്റിലൂടെ പരസ്യം നല്‍കുന്നതിന്‌ ഇന്ന് ഏറ്റവും പ്രചാരമുള്ള രീതിയാണ്‌ ആഡ്സെന്‍സ്.പരസ്യങ്ങളുടെ അനാവശ്യഇടപെടലുകള്‍ കുറവാണെന്നതും,ഇവയുടെ ഉള്ളടക്കത്തിന്‍റെ പ്രസക്തിയുമാണ്‌ ഇതിന്‌ കാരണം.പങ്കാളിത്തമുള്ള മറ്റൊരു സൈറ്റിലേക്ക് പരസ്യങ്ങള്‍ യോജിപ്പിക്കാന്‍ ജാവാസ്ക്രിപ്റ്റ് കോഡാണ്‌ ആഡ്സെന്‍സ് ഉപയോഗിക്കുന്നത്.(ഉദാ:ആമസോണ്‍ ‍)

തങ്ങളുടെ സൈറ്റിന്‍റെ ഉള്ളടക്കം ഉപയോഗിച്ച് പണം ഉണ്ടാക്കാന്‍ ധാരാളം വെബ്സൈറ്റുകള്‍ ആഡ്സെന്‍സ് ഉപയോഗിക്കുന്നുണ്ട്.ആഡ്സെന്‍സ് പരസ്യങ്ങള്‍ ആകര്‍ക്ഷിക്കാനുതകുന്ന തരത്തില്‍ തങ്ങളുടെ സൈറ്റില്‍ ഇവര്‍ വിലപ്പെട്ട ചില കണ്ടന്‍റുകള്‍ ഉള്‍ക്കൊള്ളിക്കും.ഉപയോക്താക്കള്‍ എത്ര തവണ ഇതില്‍ ക്ലിക്ക് ചെയ്യുന്നൊ അതിനനുസരിച്ച് പരസ്യദാതാക്കള്‍ വില നല്‍കേണ്ടിയും വരുന്നു. ക്ലിക്ക് ഓണ്‍ മൈ ആഡ്സെന്‍സ് ആഡ്സ് പോലുള്ള ശൈലി ഉപയോഗിക്കുന്നതിന്‌ ഗൂഗിള്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ക്ലിക്കിന്‍റെ നിരക്ക് വര്‍ദ്ധിപ്പിക്കാനാണ്‌ ഇങ്ങൊനൊരു വിലക്ക്.എന്നാല്‍ സ്പോണ്‍സേര്‍ഡ് ലിങ്ക് അഡ്വര്‍ടെയിസ്മെന്‍റ് തുടങ്ങിയ ശൈലികള്‍ ഉപയോഗിക്കുന്നതിന്‌ ഗൂഗിള്‍ പ്രോത്സാഹനം നല്‍കുന്നുമുണ്ട്. വിക്ര സെക്കന്‍റ് പ്രൈസ് ഓപ്ഷന്‍ അടിസ്ഥാനമാക്കി സങ്കീര്‍ണമായ വിലനിര്‍ണ്ണയ സംവിധാനമാണ്‌ ആഡ്‍വേഡ് അവലംബിച്ചിരിക്കുന്നത്.ഇത്തരം പ്രൈസ് ഓപ്ഷനില്‍ ഒരു പരസ്യദാതാവിനോട് മുദ്രണം ചെയ്ത ഒരു രേഖയും ആഡ്‍വേഡ് ആവശ്യപ്പെടുന്നുണ്ട്.ഈ രേഖകള്‍ വളരെ രഹസ്യമായിട്ടായിരിക്കും കൈകാര്യം ചെയ്യുക.

ആഡ്‍സെന്‍സ് പ്രവര്‍ത്തനം

ഒരു ഉപയോക്താവ് ഓരോ തവണയും ആഡ്സെന്‍സ് ടാഗുമായി വെബ്പേജ് സന്ദര്‍ശിക്കുമ്പോള്‍ ജാവാസ്ക്രിപ്റ്റിന്‍റെ ചെറിയൊരു ഭാഗം ഐ ഫ്രയിം ടാഗ് റൈറ്റ് ചെയ്യുന്നു.ഇതിന്‍റെ എസ്‍ആര്‍സി ആട്രിബ്യൂട്ടില്‍ വെബ്പേജിന്‍റെ യുആര്‍എല്‍ അടങ്ങിയിട്ടുണ്ടാകും.യുആര്‍എല്ലിനു വേണ്ടിയോ യുആര്‍എല്ലിലെ കീവേര്‍ഡിസിനു വേണ്ടിയോ ഗൂഗിള്‍ സെര്‍വ്വറുകള്‍ ഒരു വെബ്പേജിന്‍റെ കാഷെ ഉപയോഗിക്കുന്നു.ഉയര്‍ന്ന മൂല്യമുള്ള കീവേര്‍ഡുകള്‍ ഇതു വഴി നിശ്ചയിക്കുന്നു.കീവേര്‍ഡുകള്‍ യഥാവിധം കാഷെ ചെയ്തു കഴിഞ്ഞാല്‍,ആഡ്‍വേഡ് ബിഡ്ഡിങ്ങ് സിസ്റ്റത്തില്‍ അധിഷ്ഠിതമായ ഇത്തരം കീവേര്‍ഡിലായിരിക്കും പരസ്യങ്ങളുടെ സേവനം ലഭ്യമാകുക.എങ്ങനെ പണം ലഭിക്കും?

ഏതെങ്കിലും ഉപയോക്താവ് നിങ്ങളുടെ സൈറ്റിലുള്ള ആഡ്സെന്‍സ് ആഡുകളില്‍ ക്ലിക്ക് ചെയ്യുമ്പോഴാണ്‌ പബ്ലിഷര്‍ക്ക് പണം ലഭിക്കുക. സിപിഎം (Cost per thousand impressions) ന്‍റെ അടിസ്ഥാനത്തില്‍ പരസ്യദാതാക്കള്‍ നിങ്ങളുടെ സൈറ്റില്‍ പരസ്യം കാണിക്കുന്നതിനും വില നിശ്ചയിക്കാറുണ്ട്. ഗൂഗിളിന്‍റെ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ വഴി ആഡ്സെന്‍സിലൂടെ നേടിയ പണം നിങ്ങളുടെ ബാങ്ക് അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നു.ഇങ്ങനെ ആഡ്സെന്‍സ് വഴി സമ്പാദിച്ച പണം ഉടമസ്ഥന്‍റെ കൈകളിലെത്തുകയും ചെയ്യും.

എത്രത്തോളം പണം ലഭിക്കും?

നിങ്ങളുടെ വെബ്സൈറ്റില്‍ പരസ്യം നല്‍കുന്നതിന്‌ പാരസ്യദാതാവ് പറയുന്ന വിലയുള്‍പ്പെടെ ധാരാളം ഘടകങ്ങളെ ആശ്രയിച്ചാണ്‌ എത്രത്തോളം പണം സമ്പാദിക്കാം എന്ന വസ്തുത നിലകൊള്ളുന്നത്.പരസ്യദാതാവ് നല്‍കുന്നതിന്‍റെ ഒരു വിഹിതം വെബ്സൈറ്റ് ഉടമസ്ഥന്‌ ലഭിക്കും.

ആഡ്സെന്‍സ് ന്യൂനതകള്‍

പ്രലോഭങ്ങള്‍ക്ക് പിന്നാലെ പായുന്ന ഉപയോക്താക്കളെ ലക്ഷ്യം വെച്ച് ചില വെബ്സൈറ്റ് ഉടമസ്ഥര്‍ ഗൂഗിളില്‍ നിന്നും മറ്റു എഞ്ചിനുകളില്‍ നിന്നും ആഡ്സെന്‍സ് സൈറ്റുകള്‍ക്ക് രൂപം നല്‍കാറുണ്ട്.ഉപയോക്താക്കളുടെ ക്ലിക്കിലൂടെ പണം സമ്പാദിക്കുകയാണ്‌ ഇക്കൂട്ടരുടെ ലക്ഷ്യം.ഇത്തരം സോബി സൈറ്റുകള്‍ പൊതുവെ ശൂന്യമായിരിക്കും.അല്ലെങ്കില്‍ ധാരാളം കൂട്ടിയിണക്കിയ കണ്ടന്‍റുകള്‍ നിറഞ്ഞതായിരിക്കും.ഇത്ത്രം കണ്ടന്‍റുകള്‍ ഉയര്‍ന്ന മൂല്യമുള്ള കീവേഡുമായി ബന്ധപ്പെട്ടിരിക്കും.മറ്റു സൈറ്റുകളിലെ കണ്ടന്‍റുകള്‍ തങ്ങളുടെ സൈറ്റുകളില്‍ ഉപയോഗിച്ച് ഇവര്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നു.യഥാര്‍ഥ ആഡ്സെന്‍സ് ആഡുകളോട് തുല്യമായ ട്രോജന്‍ നിര്‍മ്മിത വ്യാജ ഗൂഗിള്‍ ആഡുകളും രംഗത്തുണ്ട്.
ആഡ്സെന്‍സ് അഭിമുഖീകരിക്കുന്ന മറ്റൊരു ന്യൂനതയാണ്‌ ഇന്‍വാലിഡ് ക്ലിക്ക്. ഒരു കമ്പനി അതിന്‍റെ പ്രതിയോഗിയുടെ സെര്‍ച്ച് എഞ്ചിന്‍ പരസ്യങ്ങളില്‍ നിരവധി തവണ ക്ലിക്ക് ചെയ്ത് പ്രതിയോഗിയുടെ വരുമാനം കുറക്കുന്നു.പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യുന്നതിനാല്‍ അത്രേയും പണം കമ്പനിക്ക് ലഭിക്കുകയും ചെയ്യുന്നു.ഇത്തരം ന്യൂനതകള്‍ മറികടക്കാനായി നിരവധി സുരക്ഷാമാര്‍ഗ്ഗങ്ങള്‍ ഗൂഗിള്‍ തന്നെ അവലംബിക്കുന്നുണ്ട്.

മറ്റ് ആഡ്സെന്‍സ് സേവങ്ങള്‍

(1) ബ്ലോഗാഡ്സ്
(2) ആമസോണ്‍ അസോസിയേറ്റുകള്‍
(3) ടെക്സ്റ്റ് ലിങ്ക്
(4) ചിതിക കമ്പാരിസണ്‍ ഷോപ്പിങ്ങ് ആഡ്സ്മലയാളം ബ്ലോഗില്‍ ആഡ്‍സെന്‍സ് ചേര്‍ക്കാമോ?

പേജിലെ കണ്ടന്റിന് അനുസൃതമായാണ് ആഡ്‌സെന്‍സ് ആഡ്‌സ് കാണിക്കുക. മലയാളം വായിച്ചുമനസിലക്കുവാന്‍ ആഡ്‌സെന്‍സിന് കഴിയില്ല. അതുകൊണ്ടാണ് മലയാളം ബ്ലോഗില്‍ അവര്‍ ആഡ്സെന്‍സ് അനുവദിക്കാത്തത്. പിന്നെ, പറ്റും.....

(1) ഏതെങ്കിലും ഇംഗ്ലീഷ് ബ്ലോഗ് തുടങ്ങി, അതില്‍ അപ്രൂവല്‍ മേടിക്കുക. അതേ കോഡ് മലയാളം ബ്ലോഗിലും കോപ്പി-പേസ്റ്റ് ചെയ്യുക.

(2) മലയാളം ബ്ലോഗില്‍ തന്നെ, മലയാളം കണ്ടന്റിനൊപ്പം ഇംഗ്ലീഷ് കണ്ടന്റും ചേര്‍ക്കുക. പക്ഷെ, പ്രയോറിറ്റി ഇംഗ്ലീഷിനാവണം.

ഈ രണ്ടുരീതിയിലേതെങ്കിലുമൊരു വിധത്തിലാണ് ആഡ്‌സ് മലയാളം ബ്ലോഗുകളില്‍ കാണപ്പെടുന്നത്.
(കടപ്പാട്: ഹരീ )

ബ്ലോഗറിനു സ്വന്തം പേജ് ഹിറ്റ്‌ / സ്റ്റാറ്റിസ്റ്റിക്സ് സൗകര്യം

Google Analytics എന്ന പേരില്‍ ഇപ്പോള്‍ നിലവിലുള്ളതും, വെബ് സൈറ്റുകളിലെ ട്രാഫിക്‌, പേജ് ഹിറ്റ്‌ കൌണ്ടര്‍, സന്ദര്‍ശകരെപറ്റിയുള്ള വിവരങ്ങള്‍ തുടങ്ങിയവ നല്‍കുന്നതുമായ സൌകര്യത്തിന്റെ ഒരു ചെറിയ പതിപ്പ്‌ ഗൂഗിള്‍ ബ്ലോഗറിലും ഉള്‍പ്പെടുത്താന്‍ പോകുന്നു. അതിന്റെ ആദ്യപടിയായി draft blogger ല്‍ ഇപ്പോള്‍ തന്നെ ഈ സൌകര്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനര്‍ഥം താമസിയാതെ ബ്ലോഗറിന്റെ ഡാഷ്ബോര്‍ഡില്‍ ഈ സൌകര്യം നമുക്ക് ലഭ്യമാകും എന്നാണ്.  പുതിയ ഗാട്ജടുകള്‍ ഒന്നും ചേര്‍ക്കാതെ തന്നെ നിങ്ങളുടെ ബ്ലോഗിലെ സന്ദര്‍ശകരെപ്പറ്റിയുള്ള ഒരു ചെറുവിവരണം കാണണം എന്നുണ്ടോ? എങ്കില്‍ http://draft.blogger.com എന്ന സൈറ്റ്‌ തുറന്നു ലോഗിന്‍ ചെയ്യൂ. ഇപ്പോള്‍ നിങ്ങളുടെ ബ്ലോഗിന്റെ / ബ്ലോഗുകളുടെ ഡാഷ്ബോര്‍ഡ്‌ ഡ്രാഫ്റ്റ്‌ ബ്ലോഗറില്‍ കാണുവാന്‍ സാധിക്കും. ഉദാഹരണം താഴെ.


അവിടെ ഏറ്റവും താഴത്തെ വരിയില്‍ വലത്തെയറ്റം ഒരു പുതിയ ലിങ്ക് കാണാം - Stats എന്ന പേരില്‍.  ഇതാണ് ബ്ലോഗറിന്റെ സ്വന്തം "ആരൊക്കെ വന്നു / എവിടെനിന്നൊക്കെ വന്നു" എന്ന് കാണിച്ചു തരുന്ന സംഭവം.

Stats ലിങ്കില്‍ ക്ലിക്ക്‌ ചെയ്തു നോക്കൂ. താഴെക്കാണുന്നത് പോലെ ഒരു പേജു ലഭിക്കും.


നിങ്ങളുടെ ബ്ലോഗിന്റെ സന്ദര്‍ശകവിവരങ്ങളുടെ ഒരു രത്നചുരുക്കം (overview) ആണിത്. ഏറ്റവും ആദ്യം ഒരു ഗ്രാഫിക് വിവരണം കാണുന്നത് സന്ദര്‍ശകരുടെ എണ്ണം ആണ്. ഇത് തന്നെ Now, Last day, Last week, Last month, All times എന്നിങ്ങനെ അഞ്ചു വിധത്തില്‍ കാണാം. Now എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്‌താല്‍ ഇപ്പോള്‍ എത്രപേര്‍ വായിക്കുന്നു, അല്ലെങ്കില്‍ എത്രമണിക്ക് ബ്ലോഗില്‍ എത്തി തുടങ്ങിയ വിവരങ്ങള്‍ കാണാം. Last day ഇന്നലത്തെ സന്ദര്‍ശക വിവരങ്ങള്‍ ആണ്. Last week കഴിഞ്ഞ ഒരാഴ്ചത്തെ ഡാറ്റ തരുന്നു. ഓരോ ലിങ്കും ക്ലിക്ക്‌ ചെയ്തു നോക്കി വ്യത്യാസം മനസ്സിലാക്കുക.

Posts എന്ന മുകളിലുള്ള ലിങ്കില്‍ ക്ലിക്ക്‌ ചെയ്‌താല്‍ നിങ്ങളുടെ ബ്ലോഗിലെ ഓരോ പോസ്റ്റുകളുടെ തലക്കെട്ടും അവയില്‍ ഓരോന്നും എത്ര പേര്‍ വായിച്ചിട്ടുണ്ട് എന്നും കാണാം. ബ്ലോഗില്‍ സ്വന്തന്ത്ര പേജുകള്‍ ഉണ്ടെങ്കില്‍ അവയിലെ സന്ദര്‍ശക വിവരങ്ങളും ലഭ്യമാണ്. ഇവിടെയും Now, Last day, Last week, Last month, All times എന്ന അഞ്ചു ഓപ്ഷനുകളും ലഭ്യമാണ്.Traffic source എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്‌താല്‍ ഏതൊക്കെ സൈറ്റുകളില്‍ നിന്നാണ് സന്ദരശകര്‍ നിങ്ങളുടെ ബ്ലോഗിലേക്ക് എത്തിയത് എന്നതിന്റെ വിവരണം കാണാം.


 ഏറ്റവും അവസാനത്തെ ഓപ്ഷന്‍ ആയ Audience ലോകത്തിന്റെ ഏതൊക്കെ ഭാഗങ്ങളില്‍ നിന്നാണ് സന്ദര്‍ശകര്‍ നിങ്ങളുടെ ബ്ലോഗില്‍ എത്തിയത് എന്നതിന്റെ ഒരു സചിത്ര വിവരണം തരുന്നു. ഓരോ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണം, അവര്‍ ഉപയോഗിച്ച വെബ് ബ്രൌസറുകള്‍, operating system തുടങിയ വിവരങ്ങള്‍ ഇവിടെ കിട്ടും. ഫീഡ്ജിറ്റ് നല്‍കുന്ന സൌകര്യത്തിന്റെ ഒരു ചെറു പതിപ്പ് എന്ന് വേണമെങ്കില്‍ ഇതിനെ വിളിക്കാം.


ഇത്രയും സൌകര്യങ്ങളാണ് തല്‍ക്കാലം ബ്ലോഗറിന്റെ സ്വന്തം പേജ് ഹിറ്റ്‌ കൌണ്ടര്‍ തരുന്നത്. കൂടുതല്‍ സൌകര്യങ്ങള്‍ ഉള്പ്പെടുത്തിയെക്കാം. ഈ ബ്ലോഗില്‍ ഇതിനു മുമ്പ് പരിചയപ്പെടുത്തിയ Feedjit, Stat counter തുടങ്ങിയ third party gadgets തരുന്ന എല്ലാ സൌകര്യങ്ങളും ഇല്ലെങ്കിലും പ്രത്യേകിച്ചു ഒന്നും ചെയ്യാതെതന്നെ നമ്മുടെ ഡാഷ്ബോര്‍ഡില്‍ തന്നെ ഇത്തരം ഒരു സൗകര്യം ഗൂഗിള്‍ നല്‍കുമ്പോള്‍ അത് നല്ലത് തന്നെ എന്ന് പറയാതെവയ്യ. പക്ഷേ ഓര്‍ക്കുക, എപ്പോഴൊക്കെ നിങ്ങളുടെ ബ്ലോഗിലെ സന്ദര്‍ശക ഡാറ്റ കാണണം എന്ന് ആഗ്രഹിച്ചാലും, (തല്‍ക്കാലം) ബ്ലോഗറില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ http://draft.blogger.com/ എന്ന അഡ്രസ്‌വഴി ലോഗിന്‍ ചെയ്യുക. ഡ്രാഫ്റ്റ്‌ ഡോട്ട് ബ്ലോഗര്‍ ഡോട്ട് കോം.

ബ്ലോഗില്‍ ഐ.പി.അഡ്ഡ്രസ്സ് കാണിക്കാം.

ബ്ലോഗില്‍ ഐ.പി.അഡ്ഡ്രസ്സ് കാണിക്കാം.(1)ആദ്യം ഡാഷ്ബോഡില്‍ പോയ ശേഷം edit layout ക്ലിക്ക് ചെയ്യണം.

(2)അതിനു ശേഷം Add a gadjet ല്‍ ക്ലിക്ക് ചെയ്യുക.

(3)വരുന്ന ലിസ്റ്റില്‍ നിന്ന് html/javascript തിരഞ്ഞെടുത്ത് + ബട്ടണ്‍ അമര്‍ത്തുക.

(4)അടുത്തതായി താഴെത്തന്നിരിക്കുന്ന കോഡ് കോപ്പി ചെയ്ത് Content-ല്‍ പേസ്റ്റ് ചെയ്യുക.

ഇതാ ഐ.പി. അഡ്രസ് വന്നു കഴിഞ്ഞു.

ഇന്നത്തെ ദിവസം മലയാളത്തില്‍ നിങ്ങളുടെ ബ്ലോഗില്‍ കാണിക്കാന്‍

* ആദ്യം ഡാഷ്ബോഡില്‍ പോയ ശേഷം edit layout ക്ലിക്ക് ചെയ്യണം.
* അതിന്‌ ശേഷം add a gadget ല്‍ ക്ലിക്ക് ചെയ്യുക.
* വരുന്ന ലിസ്റ്റില്‍ നിന്ന് html/javascript തിരഞ്ഞെടുത്ത് + ബട്ടണ്‍ അമര്‍ത്തുക.
* അടുത്തതായി താഴെത്തന്നിരിക്കുന്ന കോഡ് കോപ്പി ചെയ്ത് content ല്‍ പേസ്റ്റ് ചെയ്യുക.ഇപ്പോള്‍ ബ്ലോഗിന്‍റെ ഹെഡ്ഡിങ്ങിന്‍റെ താഴെ ഇന്നത്തെ ദിവസം കാണിച്ചിരിക്കും..

ബ്ലോഗില്‍ റൈറ്റ് ക്ലിക്ക് ഒഴിവാക്കാം

ബ്ലോഗില്‍ റൈറ്റ് ക്ലിക്ക് ഒഴിവാക്കാം...
റൈറ്റ് ക്ലിക്ക് ചെയ്യുമ്പോള്‍ 'Function not allowed' എന്ന സന്ദേശമായിരിക്കും വരുന്നത്.
ഒരു കാര്യം ശ്രദ്ധിക്കുക.. ഇത് കൊണ്ട് കോപ്പി ചെയ്യുന്നത് തടയാന്‍ സാധ്യമല്ല...

ഇത് നിങ്ങളുടെ ബ്ലോഗില്‍ ചേര്‍ക്കുന്നതിനായി,

* ആദ്യം ഡാഷ്ബോഡില്‍ പോയ ശേഷം edit layout ക്ലിക്ക് ചെയ്യണം.

* അതിന്‌ ശേഷം add a gadget ല്‍ ക്ലിക്ക് ചെയ്യുക.

* വരുന്ന ലിസ്റ്റില്‍ നിന്ന് html/javascript തിരഞ്ഞെടുത്ത് + ബട്ടണ്‍ അമര്‍ത്തുക.

* അടുത്തതായി താഴെത്തന്നിരിക്കുന്ന കോഡ് കോപ്പി ചെയ്ത് content ല്‍ പേസ്റ്റ് ചെയ്യുക.

ഇപ്പോള്‍ റൈറ്റ് ക്ലിക്ക് ഓപ്ഷന്‍ ഡിസേബിള്‍ ആയിട്ടുണ്ടാകും

2010, സെപ്റ്റംബർ 5, ഞായറാഴ്‌ച

www ഇല്ലാതെ .co.cc ഡൊമെയിന്‍ ബ്ലോഗറില്‍ ഉപയോഗിക്കാന്‍...

സൌജന്യമായി ലഭിക്കുന്ന ഒരു ഡോമെയിന്‍ ആണ് .co.cc ബ്ലൊഗറിലുള്ള blogspot.com എന്ന ഡൊമെയിന്‍ മറ്റി പല ബ്ലോഗറന്‍ മാറും co.cc യിലേക്ക് മാറിയിട്ടുണ്ട് ഇങ്ങനെമാറിയാല്‍ http://www.computertips13.blogspot.com  എന്നതിന് പകരം http://www.computertips13.co.cc ഇത്തരത്തിലുള്ള ഡൊമെയിനിലേക്ക് മാറാം ഇത് എങ്ങനെ സെറ്റ് ചെയ്യാം എന്നതിനെക്കുറിച്ച് വായിക്കാന്‍ ഇവിടെ പോകുക.ആ പോസ്റ്റില്‍  .co.cc ബ്ലോഗറില്‍ സെറ്റ് ചെയ്യുന്നതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്.ഇനി ഇങ്ങനെ സെറ്റ് ചെയ്ത ശേഷം ഉണ്ടാകുന്ന ഒരു പ്രശ്നം ആണ് www  ഇല്ലാതെ നിങ്ങളുടെ ഡൊമെയിന്‍ അടിച്ചാല്‍ നേരേ നിങ്ങളുടെ പേജിലേക്ക് വരുകയില്ല ഈ പ്രശ്നം പരിഹരിക്കുന്നതിനെക്കുറിച്ചാണ് ഈ പോസ്റ്റ്.co.cc ഡൊമെയിന്‍ ഇല്ലാത്തവര്‍ അത് എങ്ങനെയാണ് ബ്ലോഗറില്‍ സെറ്റ് ചെയ്യേണ്ടത് എന്നറിയാന്‍ ഇവിടെ പോയി വായിച്ച ശെഷം ഇത് ചെയ്താല്‍ മതി.

  • ഇതിനായി co.cc ല്‍ ലോഗിന്‍ ചെയ്ത് നിങ്ങളുടെ ഡൊമെയിന്റെ zone recordsല്‍ പോകണം


  • അതിന് ശേഷം പുതിയതായി നാല് zone records ചേര്‍ക്കണം(ചിത്രം നോക്കുക)
1)Host ന്റെ സ്ഥാനത്ത് www ഇല്ലാതെ നിങ്ങളുടെ ഡൊമെയിന്‍ ഇത് ഞാന്‍ കോടുക്കുമ്പോള്‍
computertips13.co.cc എന്നായിരിക്കും.TTL ന്റെ സ്ഥാനത്ത് 1D സെലക്ട് ചെയ്യണം TYPE ന്റെ സ്ഥാനത്ത് A സെലക്ട് ചെയ്യാണം VALUE ന്റെ സ്ഥാനത്ത് 216.239.32.21 ഇത് ടൈപ്പ് ചെയ്യണം
2)Host ന്റെ സ്ഥാനത്ത് www ഇല്ലാതെ നിങ്ങളുടെ ഡൊമെയിന്‍ ഇത് ഞാന്‍ കോടുക്കുമ്പോള്‍
computertips13.co.cc എന്നായിരിക്കും.TTL ന്റെ സ്ഥാനത്ത് 1D സെലക്ട് ചെയ്യണം TYPE ന്റെ സ്ഥാനത്ത് A സെലക്ട് ചെയ്യാണം VALUE ന്റെ സ്ഥാനത്ത് 216.239.34.21 ഇത് ടൈപ്പ് ചെയ്യണം
3)Host ന്റെ സ്ഥാനത്ത് www ഇല്ലാതെ നിങ്ങളുടെ ഡൊമെയിന്‍ ഇത് ഞാന്‍ കോടുക്കുമ്പോള്‍
computertips13.co.cc എന്നായിരിക്കും.TTL ന്റെ സ്ഥാനത്ത് 1D സെലക്ട് ചെയ്യണം TYPE ന്റെ സ്ഥാനത്ത് A സെലക്ട് ചെയ്യാണം VALUE ന്റെ സ്ഥാനത്ത് 216.239.36.21 ഇത് ടൈപ്പ് ചെയ്യണം
4)Host ന്റെ സ്ഥാനത്ത് www ഇല്ലാതെ നിങ്ങളുടെ ഡൊമെയിന്‍ ഇത് ഞാന്‍ കോടുക്കുമ്പോള്‍
computertips13.co.cc എന്നായിരിക്കും.TTL ന്റെ സ്ഥാനത്ത് 1D സെലക്ട് ചെയ്യണം TYPE ന്റെ സ്ഥാനത്ത് A സെലക്ട് ചെയ്യാണം VALUE ന്റെ സ്ഥാനത്ത് 216.239.38.21 ഇത് ടൈപ്പ് ചെയ്യണം

ഇത് ചെയ്ത് കഴിയുമ്പോള്‍ zone records ഇങ്ങനെ ആയിരിക്കും(ചിത്രം നോക്കുക)


ആദ്യമായാണ് co.cc സെറ്റ് ചെയ്യുന്നതെങ്കില്‍ ഏകദേശം 48 മണിക്കൂറിന് ശേഷമേ ഡൊമെയിന്‍ ശരിയായി പ്രവര്‍ത്തിക്കുകയുള്ളൂ
മുന്‍പ് എന്റെങ്കിലും zone record ചേര്‍ത്ത് ആഡ് ചെയ്തിട്ടുണ്ടെങ്കില്‍ അപ്പോള്‍ തന്നെ പ്രവര്‍ത്തനക്ഷമമാകും
ഇതിന് ശേഷം ബ്ലോഗറിന്റെ ഡാഷ്ബോറ്ഡില്‍ പോയി സെറ്റിങ്ങ്സില്‍ നിന്ന് Publishing ടാബ് സെലക്ട് ചെയ്ത് Custom Domain/ഇച്ഛാനുസൃത ഡൊമെയ്നില്‍ സെലക്ട് ചെയ്യണം അതില്‍ Switch to advanced settings/നൂതനക്രമീകരണങ്ങളില്‍ ക്ലിക്ക് ചെയ്ത് അതില്‍ ഡോമെയിന്‍ കൊടുക്കുക www ചേര്‍ത്ത് വേണം കൊടുക്കേണ്ടത് ഉദാ:www.computertips13.co.cc അതിനു ശേഷം സേവ് ചെയ്യണം സേവ് ചെയ്ത് ശേഷം Redirect YYYY.co.cc to www.YYYY.co.cc എന്ന സ്ഥാനത്ത് ടിക്ക് ചെയ്ത് സേവ് ചെയ്താല്‍ മതി (ചിത്രം നോക്കുക).

ഇനി www ഇല്ലാതെ ഡോമെയിന്‍ അടിച്ചാലും നിങ്ങളുടെ പേജിലേക്ക് തന്നെ വരുംആദ്യമായാണ് co.cc സെറ്റ് ചെയ്യുന്നതെങ്കില്‍ ഏകദേശം 48 മണിക്കൂറിന് ശേഷമേ ഡൊമെയിന്‍ ശരിയായി പ്രവര്‍ത്തിക്കുകയുള്ളൂ.
co.cc ബ്ലോഗറില്‍ സെറ്റ് ചെയ്യുന്നതിനെക്കുറിച്ച് വായിക്കാന്‍ ഈ പോസ്റ്റിലേക്ക് പോവുക
പുതിയതായി co.cc ഡൊമെയിന്‍ ലഭിക്കാന്‍ ഇവിടെ പോകുക